പാലക്കാട്: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആന്റ് നെറ്റ്വര്‍ക്കിംഗില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.

അംഗീകൃത സര്‍വ്വകാലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സിലോ ഇലക്ട്രോണിക്സ് അനുബന്ധ മേഖലകളിലോ ഒന്നാംക്ലാസ് ബി.ടെക് ബിരുദമോ അല്ലെങ്കില്‍ കംപ്യൂട്ടര്‍/കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍/ ഇലക്ട്രോണിക്സ് കോഴ്സില്‍ ത്രിവത്സര ഡിപ്ലോമയും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഓഗസ്റ്റ് ഒന്നിന് രാവിലെ 10 ന് എല്‍.ബി.എസ് സെന്ററില്‍ എത്തണമെന്ന് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് അറിയിച്ചു. ഫോണ്‍: 0491 2527425.