പാലക്കാട്: ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 

ഫിസിയോതെറാപ്പിസ്റ്റ് (അട്ടപ്പാടി/ട്രൈബല്‍ മേഖല),  ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഫിസിയോതെറാപ്പിയില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം.
മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ (അട്ടപ്പാടി/ട്രൈബല്‍ മേഖല) തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.

പബ്ലിക് റിലേഷന്‍ ഓഫീസര്‍ (അട്ടപ്പാടി/ ട്രൈബല്‍ മേഖല), പബ്ലിക് റിലേഷന്‍ ഓഫീസര്‍ എന്നീ തസ്തികയിലേക്ക് എംബിഎ/എംഎച്ച്എ/എംഎസ്ഡബ്ല്യൂ യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപെട്ട മേഖലയില്‍  രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. ഡി.ഇ.ഐ.സി. മാനേജര്‍  തസ്തികയിലേക്ക് എംബിഎ/എംഎച്ച്എ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയ്ക്ക് ബി.എ.എസ്.എല്‍.പി. യില്‍ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. ആര്‍.സി.ഐ രജിസ്ട്രേഷനും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം.

കൗണ്‍സിലര്‍ (സി.എം.എച്ച്.പി.) തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍ & സൈകാട്രി) ആണ് യോഗ്യത.  അപേക്ഷകര്‍ക്ക് 2019 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. താല്‍പര്യമുളളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 30 ന് രാവിലെ 9.30 ന് എന്‍.എച്ച്.എം. ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിശദവിവരം www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2504695.