പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കുഴല്‍മന്ദം ചന്തപ്പുര, ഇ.പി. ടവറില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവരില്‍ നിന്നും ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

പി.എസ്.സി അംഗീകാരമുള്ള മൂന്ന് മാസത്തെ കോഴ്സിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. അപേക്ഷകര്‍ ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസയോഗ്യത, ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അസലും പകര്‍പ്പുമായി ഓഗസ്റ്റ് അഞ്ചിന്  വൈകിട്ട് 5 നകം കുഴല്‍മന്ദം ഗവ. പ്രീ  എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ നല്‍കണം.

വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റ് ലഭിക്കും. അപേക്ഷ മാത്യകയും വിജ്ഞാപന പകര്‍പ്പും ഗവ. പ്രീ  എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്റര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഗവ. പ്രീ  എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്റര്‍, ഇ.പി.ടവര്‍, ചന്തപ്പുര, കുഴല്‍മന്ദം -678 702 ബന്ധപ്പെടാം. ഫോണ്‍: 04922 273777.