കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 9നകം അപേക്ഷ നൽകണം.
വേമ്പനാട് കായലിലെ സുസ്ഥിര കക്ക കൃഷി, ശാസ്താംകോട്ട ശുദ്ധജല തടാകത്തിലെ ജലജന്യ കളസസ്യങ്ങൾ നീക്കം ചെയ്യൽ, ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ ചുറ്റുമുള്ള ഗ്രാമപഞ്ചായത്തിലെ കിണറുകളുടെ പുനരുജ്ജീവനം, വേമ്പനാട്, അഷ്ടമുടി, കവ്വായി കായലുകളുടെ ഹൗസ്‌ബോട്ട് ടൂറിസം സംവഹനശേഷി പഠനം എന്നിവയാണ് പദ്ധതികൾ.
സംസ്ഥാനത്തൊട്ടാകെയുള്ള സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളേജുകൾ, അംഗീകൃത സന്നദ്ധ സംഘടനകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.envt.