വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ ജനറൽ വിഭാഗം ലക്ചറർ തസ്തികയിൽ കെമിസ്ട്രി വിഭാഗത്തിൽ ഒരൊഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

ജൂലായ് 29 രാവിലെ പത്തിന് കോളേജിൽ അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ മാസ്റ്റർ ബിരുദമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ടെത്തണം.

വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും. ഫോൺ: 0471 – 2360391.