ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഫെഡറൽ ബാങ്ക് അധികൃതർ 20,67,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നടി മഞ്ജു വാര്യർ അഞ്ചുലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് നൽകി. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ വകയായ 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് കൈമാറി. മുതിർന്ന പത്രപ്രവർത്തകരുടെ വകയായി ഒരു ലക്ഷം രൂപയുടെ ചെക്കും കേരള ലെജിസ്‌ലേറ്റീവ് സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ 1,25,000 രൂപയുടെ ചെക്കും ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറി.