കണ്ണൂർ വിമാനത്താവളത്തിന്റെ പ്രൊമോഷണൽ ബ്രോഷറിന്റെയും വീഡിയോയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിമാനത്താവള ഡയറക്ടർ ബോർഡ് മീറ്റിംഗിനോടനുബന്ധിച്ചായിരുന്നു പ്രകാശനം. ആദ്യ ബ്രോഷർ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
പുതിയ വിമാനത്താവളം സംബന്ധിച്ച വിവരങ്ങളും സവിശേഷതകളും സൗകര്യങ്ങളും വിശദീകരിക്കുന്നതാണ് ബ്രോഷറും വീഡിയോയും.
ഡയറക്ടർ ബോർഡ് അംഗങ്ങളായ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി പോൾ ആൻറണി, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.