ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ  തുറമുഖവകുപ്പ് തീരദേശ വികസന ഫണ്ടിൽ നിന്നും 38.80 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ദളവാപുരം ചെമ്പക കണ്ണാട്ട് തടിമില്ല് റോഡിന്റെയും ചെമ്പകമന്ദിരം ഏല ഏറ റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം അഡ്വ. ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. അതോടൊപ്പം  23 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച ദളവാപുരം ഒലിപ്പുവിള  റോഡ് അദ്ദേഹം നാടിനു സമർപ്പിച്ചു.
എല്ലാ തീരദേശ റോഡുകളും പ്രളയകാലത്ത് തകർന്ന റോഡുകളും  നവീകരിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ സത്യൻ എം എൽ. എ. പറഞ്ഞു   . മണമ്പൂർ, ഒറ്റൂർ, ചെറുന്നിയൂർ പഞ്ചായത്തുകളിലെ റോഡുകളാണ്  നവീകരിക്കുന്നത്.
 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം നവപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ. ഇ അരുൺ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.
വാർഡ് മെമ്പർ രജനി അനിൽ,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലിം ഇസ്മായിൽ, സ്വാഗതസംഘം കൺവീനർ ചെറുന്നിയൂർ ബാബു, ഡി.ആർ.എ സെക്രട്ടറി ശിവശങ്കരൻ വിജയൻ, ഡിആർഎ പ്രസിഡണ്ട് എസ് സുരേഷ് ബാബു, വിവിധ രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.