സംസ്ഥാന സർക്കാർ നടപ്പാക്കുന്ന റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത റബ്ബർ കർഷകർക്ക് സെപ്റ്റംബർ 30 വരെ ബന്ധപ്പെട്ട റബ്ബർ ഉത്പാദക സംഘം മുഖേന പദ്ധതിയിൽ ചേരാം. ഒരിക്കൽ രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല.

നിലവിൽ രജിസ്റ്റർ ചെയ്ത എല്ലാ കർഷകരും ജൂലൈ ഒന്നു മുതൽ അടുത്തവർഷം ജൂൺ 30 വരെയുള്ള ബില്ലുകളിന്മേലുള്ള സബ്‌സിഡി ലഭിക്കുന്നതിന് 2019-20 വർഷത്തെ ഭൂനികുതി രസീത് ബന്ധപ്പെട്ട റബ്ബർ ഉത്പാദക സംഘത്തിൽ നൽകി രജിസ്‌ട്രേഷൻ പുതുക്കണം.  രജിസ്‌ട്രേഷൻ പുതുക്കുന്നതിന് സമയപരിധിയില്ല.