സുൽത്താൻ ബത്തേരി ടൗണിലെ ഗാന്ധി ജംഗ്ഷനിൽ ഡബ്ല്യു.എം.ഒ റോഡ് ഇന്റർലോക്ക് പതിപ്പിച്ചതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ സാബു നിർവ്വഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് 125 മീറ്റർ ദൂരത്തിലും അഞ്ചു മീറ്റർ വീതിയിലും ഇന്റർലോക്ക് പതിച്ചത്. സ്ഥിരം സമിതി അധ്യക്ഷൻ സി.കെ സഹദേവൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.