കെട്ടിടനിര്‍മാണ അനുമതി അനുബന്ധ  അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി നടത്തിയ ജില്ലാ അദാലത്തില്‍ 69 പരാതികള്‍ ലഭിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചത്.
കെട്ടിടനിര്‍മാണ അനുമതി സംബന്ധിച്ച പ്രശ്നങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ അദാലത്ത് നടത്തുന്നത്.   ജില്ലയിലെ പഞ്ചായത്തുകളെ പീരുമേട്, നെടുംങ്കണ്ടം, അടിമാലി, തൊടുപുഴ എന്നിങ്ങനെ നാലായി  തിരിച്ച് പ്രാഥമിക പരിശോധനക്കു ശേഷമാണ് പരാതിക്കാരനെ അതതു വകുപ്പിന്റ പരിശോധനക്കായി കമ്മറ്റിക്ക് മുമ്പായി അയച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അദാലത്തില്‍ ആകെ 69 പരാതികളാണ് ലഭിച്ചത്. ഇതില്‍ ഒന്ന് കോടതികേസ് നിലനില്ക്കുന്നതും ഒന്ന് നിരസിച്ചതുമാണ്. ബാക്കി 67 കേസുകളും കമ്മറ്റി പരിഗണിച്ചിട്ടുണ്ട്.