ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് പ്രസിദ്ധീകരണമായ സമകാലിക ജനപഥം അട്ടപ്പാടിയിലെ 400- ഓളം വിദ്യാര്‍ഥികളിലേക്കെത്തുന്നു. അട്ടപ്പാടി എം.ആര്‍.എസ്, പോസ്റ്റ്, പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഐ.ടി.ഡി.പി ഓഫീസ് വഴി ഓഗസ്റ്റ് മുതലാണ് പ്രസിദ്ധീകരണം ലഭ്യമാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്ക് പുറമേ ഒട്ടേറെ ജനോപകാരപ്രദമായ പദ്ധതികള്‍, പ്രകൃതി, വ്യവസായം, ഐ.ടി, ആരോഗ്യം എന്നിങ്ങനെ വിവിധ സമകാലിക വിഷയങ്ങളിലൂന്നിയ ലേഖനങ്ങളാണ് പ്രസിദ്ധീകരണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ജില്ലാതലത്തിലുള്ള നേട്ടങ്ങളും പദ്ധതികളും പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുന്നു.
ഐ.ടി.ഡി.പി.യുടെ നിയന്ത്രണത്തിലുള്ള 14 പ്രീ-മെട്രിക് ഹോസ്റ്റല്‍, ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, മുക്കാലിയിലെ ഒരു മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ജനപഥം എത്തുക. വരിക്കാരാക്കുന്നതിന്റെ ഭാഗമായി അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസര്‍ കൃഷ്ണപ്രകാശ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ.ഉണ്ണികൃഷ്ണനില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി.
യുവജനതയെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുന്ന വിവിധ സ്റ്റാര്‍ട്ട് അപ്പ്, കേന്ദ്ര ബജറ്റ്, മില്‍മ, പെപ്കോ സ്ഥാപനങ്ങളുടെ വിജയഗാഥ എന്നിവ സംബന്ധിച്ച ലേഖനങ്ങള്‍, പ്രധാനപ്പെട്ട അറിയിപ്പുകള്‍, ഫോട്ടോ ഫീച്ചറുകള്‍ തുടങ്ങിയവയാണ് ഈ ലക്കത്തിലെ ജനപഥത്തില്‍ അടങ്ങിയിരിക്കുന്നത്.