കൊച്ചി: ഗവ:ലോ കോളേജില്‍ നിയമ വിഷയത്തില്‍ മൂന്ന് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് അദ്ധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള യു.ജി.സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ നിയമനത്തിന് പരിഗണിക്കുന്നതിനു വേണ്ടി വിശദമായ ബയോഡാറ്റയും, ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകര്‍പ്പും സഹിതം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11-ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.