സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷന്റെ കൽപ്പറ്റ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ സി.കെ ശശീന്ദ്രൻ എഎൽഎയുടെ അദ്ധ്യക്ഷതയിൽ വിലയിരുത്തി. ഒന്നാംഘട്ടത്തിൽ കൽപ്പറ്റ മണ്ഡലത്തിൽ 3032 വീടുകൾ പൂർത്തിയായി. അവശേഷിക്കുന്നത് 431 വീടുകളാണ്.

ആകെ 3463 പേരെയാണ് മണ്ഡലത്തിൽ നിന്നും ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. ഒന്നാംഘട്ടം പൂർത്തിയാക്കാത്ത പഞ്ചായത്തുകളോട് ആഗസ്‌റ്റോടെ പ്രവൃത്തി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവശേഷിക്കുന്ന വീടുകളുടെ നിർമ്മാണം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശകലനം ചെയ്തു റിപോർട്ട് തയ്യാറാക്കും.

വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷനിലൂടെ കൈവശവകാശം പരിശോധിച്ച് ശരിയെന്ന് തോന്നിയ സ്ഥലങ്ങളിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീടു നിർമ്മാണത്തിന് സർട്ടിഫിക്കറ്റ് നല്കാൻ തഹദിൽമാർക്ക് ജില്ലാ കളക്ടർ എ.ആർ അജയകുമാർ നിർദേശം നല്കിയിട്ടുണ്ട്.