ഇടുക്കി: ക്ഷീരവികസന വകുപ്പ് ജില്ലയില്‍ 2019-2020 വര്‍ഷം നടപ്പിലാക്കുന്ന മില്‍ക്ക്‌ഷെഡ് വികസന പദ്ധതിയിലേക്ക് പ്രതിമാസം 6000 രൂപ  പ്രതിഫലത്തില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ  നിയമിക്കുന്നു. ജില്ലയിലെ  ക്ഷീരവികസന യൂണിറ്റുകളുടെ പരിധിയില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം.

നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ അതത്  ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കണം. പ്രായപരിധി 18-50 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. സേവനകാലയളവ് 2019 സെപ്തംബര്‍ 1 മുതല്‍ ആറ് മാസം. ക്ഷീരസംഘങ്ങളില്‍ അംഗമായിട്ടുള്ള വനിതകള്‍ക്ക് മുന്‍ഗണന.

അപേക്ഷകരുടെ ചുരുക്കപ്പട്ടിക ക്ഷീരവികസന യൂണിറ്റുകളില്‍ പ്രസിദ്ധീകരിക്കും. യൂണിറ്റ് ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ക്ഷീരവികസന ഓഫീസറുടെ ശുപാര്‍ശ സഹിതം ഓഗസ്റ്റ് 17ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ലഭിക്കണം.

ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ ഇന്റര്‍വ്യൂ ഓഗസ്റ്റ് 24ന് രാവിലെ 11ന് തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തും. അഭിമുഖം സംബന്ധിച്ച് പ്രത്യേക കത്ത് അപേക്ഷകര്‍ക്ക് ലഭിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിന്റെ മാതൃകക്കും ബ്ലോക്കുകളിലെ ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം.