ലോക കൗമാര ദിനാചരണത്തിനോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോയിപ്രം ഗവ: ഹയര്‍ സെക്കന്ററി   സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ രക്ഷകര്‍തൃ-അദ്ധ്യാപക-വിദ്യാര്‍ഥി സംഗമവും ശില്പശാലയും നടത്തി.
കരുതല്‍ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്വ രക്ഷകര്‍തൃത്വം എന്ന വിഷയവും കുട്ടികളുടെ സെഷനില്‍ വ്യക്തിത്വ വികാസനം, പ്രതിസന്ധി അതിജീവനം, പഠനം എളുപ്പമാക്കല്‍ എന്നിവയെ അധികരിച്ചുമാണ് ശില്പശാല സംഘടിപ്പിച്ചത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.റ്റി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ഇന്ദു അജികുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആഫീസര്‍ നീത ദാസ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ശ്രീലത, ഹെഡ്മിസ്ട്രസ് എല്‍.ഡി വത്സലകുമാരി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്  ഫാക്കല്‍റ്റികളായ ഷാന്‍ രമേഷ്‌ഗോപന്‍, ബിനി മറിയം ജേക്കബ്, നിഷമാത്യൂ, എം.ആര്‍.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.