സംസ്ഥാന ഔഷധസസ്യ ബോർഡിൽ ലോവർ ഡിവിഷൻ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ (ഡി.സി.എ) എന്നിവ ഉണ്ടായിരിക്കണം.

ഓഫീസ് മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, ഷൊർണൂർ റോഡ്, തിരുവമ്പാടി പോസ്റ്റ്, തൃശ്ശൂർ- 680022 എന്ന വിലാസത്തിൽ ആഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിനു മുമ്പായി അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: smpbkerala.org ഫോൺ: 0487-2323151, 0471-2347151.