ജില്ലാ ജനമൈത്രി പോലീസ് വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ മൂന്നാം ഘട്ടം വനിതാസെല്ലിനടുത്തുള്ള ജില്ലാ ട്രെയിനിങ് സെന്ററില്‍ ആരംഭിച്ചു. മൂന്നുദിവസത്തെ പരിശീലനം വനിതാ സെല്‍ സിഐ നിര്‍മലയുടെ സാന്നിധ്യത്തില്‍ ഡിവൈഎസ്പി ഹരിശ്ചന്ദ്രനായ്ക് ഉദ്ഘാടനം ചെയ്തു. ആദ്യദിവസത്തെ ട്രെയിനിങ് തളങ്കര ദഖീരത്ത് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് നല്‍കിയിത്. പരിശീലനത്തിന്റെ ഭാഗമായി അഡ്വ.രാമകൃഷ്ണ കല്ലൂരായ  ക്ലാസെടുത്തു. പ്രതിരോധ പരിശീലനം വനിതാ സെല്‍ എസ്‌ഐ ലീലയുടെ നേതൃത്വത്തില്‍ ജില്ലയിലെ മാസ്റ്റര്‍ ട്രെയ്‌നിമാരായ ഗീത, ജയശ്രീ, സീമ, ആതിര എന്നിവര്‍ നല്‍കി. 2017-18 വര്‍്ഷത്തില്‍ ഇതുവരെയായി 6200 കുട്ടികള്‍ക്ക് പ്രതിരോധ പരിശീലനം നല്‍കിയിട്ടുണ്ട്.