portal

ഫയൽ തീർപ്പാക്കൽ സംബന്ധിച്ച വിശദാംശങ്ങൾ ജില്ലാതലം മുതൽ സെക്രട്ടേറിയറ്റ് വരെ ഓൺലൈനിൽ ലഭിക്കുന്നതിന് വെബ്‌പോർട്ടൽ തയ്യാറാക്കും. ഇതിനായി നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിനേയും ഐ. ടി മിഷനേയും ചുമതലപ്പെടുത്തി.
ഫയൽ തീർപ്പാക്കലിന്റെ പുരോഗതി ഓരോ വകുപ്പിലേയും നോഡൽ ഓഫീസർമാർ യഥാസമയം വിലയിരുത്തും. രണ്ടാഴ്ചയിലൊരിക്കൽ വകുപ്പ് സെക്രട്ടറിമാർ പുരോഗതി പരിശോധിക്കും. ഇതിന്റെ വിശദാംശങ്ങൾ നോഡൽ ഓഫീസർ സാക്ഷ്യപ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന് ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യത്തെ റിപ്പോർട്ട് ആഗസ്റ്റ് 15നകം സമർപ്പിക്കും. ഫയലുകളുടെ വിശദാംശങ്ങൾ അടങ്ങിയ പ്രൊഫോർമയുടെ പകർപ്പ് ആഗസ്റ്റ് 10നകം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാമാസവും മന്ത്രിതല അവലോകന യോഗം നടക്കും. എല്ലാ വകുപ്പുകളും പ്രതിമാസ പ്രവർത്തന റിപ്പോർട്ട് കൃത്യമായി സമർപ്പിക്കണം. സംസ്ഥാനത്തൊട്ടാകെ ജില്ലാതലം വരെ തീർപ്പാക്കാനുള്ള ഫയലുകൾ ആഗസ്റ്റ് 31നകം തീർക്കും. വകുപ്പ് അധ്യക്ഷരുടെ തലത്തിൽ തീർപ്പാക്കാനുള്ളവ സെപ്റ്റംബർ 30നകം തീർപ്പാക്കും. ഫയൽ തീർപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിന് അദാലത്തുകൾ, യോഗങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ച് അതതു വകുപ്പുകൾക്ക് തീരുമാനമെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.