കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ 2019 മാർച്ച് 31 വരെ അംഗങ്ങളായിട്ടുളളവരും ബോർഡ് യോഗ തീരുമാനപ്രകാരം റദ്ദായ അംഗത്വം പുന:സ്ഥാപിച്ചവരുമായ ലോട്ടറിത്തൊഴിലാളികൾക്ക് 2019 വർഷത്തെ ഓണം ഉത്സവബത്ത ലഭിക്കുന്നതിന് രജിസ്റ്ററുകൾ സാക്ഷ്യപ്പെടുത്തണം.
ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ ആഗസ്റ്റ് 31ന് മുൻപ് ബാങ്ക് പാസ്ബുക്ക്, ആധാർ, അംഗത്വ പാസ്ബുക്ക് എന്നിവയുമായി നേരിട്ട് ഹാജരായാണ് സാക്ഷ്യപ്പെടുത്തേണ്ടത്. ആഗസ്റ്റ് എട്ട്, 16,17 തീയതികളിൽ ആറ്റിങ്ങൽ ഭാഗ്യക്കുറി താലൂക്ക് ഓഫീസിലും ആഗസ്റ്റ് 21,22,24 തീയതികളിൽ നെയ്യാറ്റിൻകര ഭാഗ്യക്കുറി സബ് ഓഫീസിലും സാക്ഷ്യപ്പെടുത്തലിനുളള സൗകര്യം ലഭ്യമാണ്.
ബാങ്ക് അക്കൗണ്ടിൽ മാറ്റം വന്നിട്ടുളളവർ പുതിയ അക്കൗണ്ട് നമ്പറിന്റെ മതിയായ രേഖകൾ സഹിതം ഹാജരാകണം. ആഗസ്റ്റ് 31നകം നേരിൽ ഹാജരായി ഒപ്പിടുന്നവർക്ക് മാത്രമേ ഒന്നാംഘട്ടത്തിൽ ഉത്സവബത്ത ലഭിക്കുകയുളളു എന്നു ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2325582.