കൊച്ചി: 2019 വര്‍ഷത്തെ ഓണം ഉത്സവബത്ത ബാങ്ക് മുഖേന ലഭിക്കുന്നതിന് ജില്ലയിലെ സജീവ അംഗത്വമുളള എല്ലാ ലോട്ടറി ക്ഷേമനിധി അംഗങ്ങളും ഇനി പറയുന്ന തീയതികളില്‍ താലൂക്ക് ക്രമത്തില്‍ ജില്ലയിലെ  ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലോ/സബ് ഓഫീസിലോ, ക്ഷേമനിധി അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം നേരിട്ടെത്തി ബയോമെട്രിക് ഹാജര്‍ രേഖപ്പെടുത്തണം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ അസല്‍, ഫോട്ടോകോപ്പി എന്നിവയും ഹാജരാക്കണം.
കണന്നൂര്‍ താലൂക്ക് ആഗസ്റ്റ് അഞ്ച് അംഗത്വ നമ്പര്‍ 0730000002 മുതല്‍ 0730000503 വരെ. ആഗസ്റ്റ് ആറ് അംഗത്വ നമ്പര്‍ 0730000504 മുതല്‍  0730001101 വരെ. ആഗസ്റ്റ് ഏഴ് അംഗത്വ നമ്പര്‍ 0730001102  മുതല്‍  0730001743 വരെ. ആഗസ്റ്റ് എട്ട് അംഗത്വ നമ്പര്‍  0730001744  മുതല്‍  0730002231 വരെ.
പറവൂര്‍ താലൂക്ക് ആഗസ്റ്റ് ഒമ്പത് അംഗത്വ നമ്പര്‍ 0736000007 മുതല്‍ 0736000672 വരെ. ആഗസ്റ്റ് 10-ന്  0736000673 മുതല്‍ 0736001167 വരെ. ആഗസ്റ്റ് 12-ന് 0736001168 മുതല്‍ 0736001598 വരെ.
കൊച്ചി താലൂക്ക് ആഗസ്റ്റ് 13-ന് അംഗത്വ നമ്പര്‍ 0733000002 മുതല്‍ 073000713 വരെ. ആഗസ്റ്റ് 14-ന് അംഗത്വ നമ്പര്‍ 073000714 മുതല്‍ 073001225 വരെ.
ആലൂവ താലൂക്ക് ആഗസ്റ്റ് 15-ന് അംഗത്വ നമ്പര്‍ 0735000007 മുതല്‍ 073000693 വരെ. ആഗസ്റ്റ് 16-ന് അംഗത്വ നമ്പര്‍ 073000694 മുതല്‍ 0730001217 വരെ.
കുന്നത്താനാട് താലൂക്ക് ആഗസ്റ്റ് 17-ന് അംഗത്വ നമ്പര്‍ 0731000006 മുതല്‍ 0731000638 വരെ. ആഗസ്റ്റ് 19-ന് അംഗത്വ നമ്പര്‍ 0731000641 മുതല്‍ 0731001079 വരെ.
മൂവാറ്റുപുഴ താലൂക്ക് ആഗസ്റ്റ് 20-ന് അംഗത്വ നമ്പര്‍ 0732000001 മുതല്‍ 0732000498  വരെ. ആഗസ്റ്റ് 21-ന് അംഗത്വ നമ്പര്‍ 0732000499 മുതല്‍ 0732000856  വരെ.
കോതമംഗലം താലൂക്ക് ആഗസ്റ്റ് 22-ന് അംഗത്വ നമ്പര്‍ 0734000008 മുതല്‍ 0734000416  വരെ.
 ആഗസ്റ്റ് 23-ന് അംഗവൈകല്യമുളള ക്ഷേമനിധി അംഗങ്ങള്‍ക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ ബയോമെട്രിക് ഹാജര്‍ രേഖപ്പെടത്തുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2351183.