ഈ വർഷത്തെ സംസ്ഥാന/ജില്ലാതല സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വിവിധ ജില്ലകളിൽ അഭിവാദ്യം സ്വീകരിക്കുന്നതിന് മന്ത്രിമാരുടെ പേര് അംഗീകരിച്ച് ഉത്തരവായി.  മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് അഭിവാദ്യം സ്വീകരിക്കും.

മറ്റു ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ വി്ശദാംശം ചുവടെ: കൊല്ലം- കെ. രാജു, പത്തനംതിട്ട- ജെ. മേഴ്‌സിക്കുട്ടിയമ്മ, ആലപ്പുഴ- ജി. സുധാകരൻ, കോട്ടയം- പി. തിലോത്തമൻ, ഇടുക്കി- എം.എം. മണി, എറണാകുളം- വി.എസ്. സുനിൽകുമാർ, തൃശൂർ- എ.സി. മൊയ്തീൻ, പാലക്കാട്- കെ.കൃഷ്ണൻകുട്ടി,  മലപ്പുറം- കെ.ടി ജലീൽ, കോഴിക്കോട്- എ.കെ. ശശീന്ദ്രൻ, വയനാട്- കെ.കെ. ശൈലജ ടീച്ചർ, കണ്ണൂർ- ഇ.പി. ജയരാജൻ, കാസർകോട്- ഇ. ചന്ദ്രശേഖരൻ.