തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ഏത് അടിയന്തിര സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കേണ്ടതാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ തുടങ്ങുന്ന ക്യാമ്പുകളില്‍ അയയ്ക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.