പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആറന്മുള വഴിപാട് വള്ളസദ്യകള്‍ക്കായി എത്തിച്ചേരുന്ന പള്ളിയോടങ്ങളിലെ കരനാഥന്മാരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ അടിയന്തിര പ്രാധാന്യത്തില്‍ ഏര്‍പ്പെടുത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പള്ളിയോട സേവാസംഘത്തിനും നിര്‍ദേശം നല്‍കി.