സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിലുളള എച്ച്.ഡി.സി & ബി.എം. കോഴ്‌സിന്റെ ആഗസ്റ്റ് 12ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ആഗസ്റ്റ് 13 ലേക്ക് മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല എന്ന അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു.

ആഗസ്റ്റ് 12ന് സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്നേ ദിവസം നടക്കേണ്ട കെ.ജി.റ്റി. (കൊമേഴ്‌സ്) ഷോർട്ട് ഹാൻഡ് മലയാളം ലോവർ ഹയർ പരീക്ഷകൾ 14ലേക്ക് മാറ്റിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.