കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള എൻജിനീയറിംഗ് കോളേജുകൾ ബി.ടെക് അഡ്മിഷന് മികച്ച നേട്ടം കൈവരിച്ചു.  എൻജിനീയറിംഗ് വിദ്യാഭ്യാസ മേഖല പൊതുവിൽ തിരിച്ചടി നേരിടുമ്പോഴാണ് കേപ്പ് കോളേജുകളിൽ ഉയർന്ന അഡ്മിഷൻ രേഖപ്പെടുത്തിയത്.

ലോക ബാങ്ക് സഹായവും സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതവും വിനിയോഗിച്ച് കേപ്പ് കോളേജുകളിലെ ലാബുകളടക്കം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും എൻ.ബി.എ, നാക് അക്രഡിറ്റേഷനും ഐ.എസ്.ഒ സർട്ടിഫിക്കേഷനും നേടാനായതും പഠനമികവ് കാട്ടാത്ത കുട്ടികളെ പ്രത്യേകം പരിശീലിപ്പിച്ചതും വിജയശതമാനം ഉയർത്തുന്നതിനുള്ള കാരണങ്ങളായി.  കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഏറ്റവും കൂടുതൽ റാങ്കുകൾ നേടിയതും കേപ്പ് കോളേജുകളാണ്.

കേരളാ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ ആദ്യഫലപ്രഖ്യാപനം വന്നപ്പോഴും കേപ്പ് കോളേജുകൾ ഉയർന്ന വിജയശതമാനം കരസ്ഥമാക്കി.  കേപ്പ് കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ആസൂത്രിത പ്രവർത്തനങ്ങൾ മൂന്നുവർഷങ്ങളായി തുടരുകയാണ്.

ഇനി ശേഷിക്കുന്ന ഏതാനും മെരിറ്റ്/ മാനേജ്‌മെന്റ്/എൻ.ആർ.ഐ സീറ്റുകളിലേക്കും ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും ആഗസ്റ്റ് ഒൻപത് മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  പ്ലസ്ടു മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾക്ക് 50 ശതമാനം മാർക്കും കീമിൽ ഉൾപ്പെടുകയും ചെയ്തവർക്ക് മെരിറ്റ് സീറ്റിലും 45 ശതമാനം മാർക്ക് നേടിയവർക്ക് മാനേജ്‌മെന്റ് സീറ്റിലും കീമിൽ ഉൾപ്പെട്ടില്ലെങ്കിലും പ്ലസ്ടു പാസ്സായവർക്ക് ഒഴിവുള്ള എൻ.ആർ.ഐ സീറ്റിലും പ്രവേശനം നേടുന്നതിന് ബന്ധപ്പെട്ട പ്രിൻസിപ്പൽമാരെ സമീപിക്കാം.  വിശദവിവരങ്ങൾക്ക്: www.capekerala.org. ഫോൺ: 7306260124.