കൊച്ചി: മള്‍ട്ടി സ്പീഷിസ് ഇക്കോ ഹാച്ചറി ഭൂതത്താന്‍ കെട്ടിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തുന്നതിലേയ്ക്കായി മൂന്ന് ജീവനക്കാരെ ആവശ്യമുണ്ട്. താല്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം യോഗ്യത ഫിഷറീസ്/സൂവോളജി വിഷയത്തിലുളള ബിരുദം/ ബിരുദാനന്തര ബിരുദവും, ഹാച്ചറി/ഫാമുകളിലെ  മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

സീസണില്‍ ജോലിയുളള ദിവസങ്ങളില്‍ മാത്രം ജോലിക്ക് ഹാജരായാല്‍ മതി. രാത്രിയും പകലും ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിക്കണം. ഹാച്ചറിയുടെ
സമീപ പ്രദേശത്ത് താമസിക്കുവാന്‍ താല്പര്യമുളളവരാകണം. പ്രായം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി കാര്‍ഡ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 14-ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മള്‍ട്ടി സ്പീഷിസ് ഇക്കോഹാച്ചറി ഭൂതത്താന്‍ കെട്ടില്‍ നടക്കുന്ന വാക്-ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484- 2394476, 9496007029