സോഷ്യൽ മീഡിയകളിലൂടെ അടക്കം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തെറ്റായ വാർത്തകൾക്കെതിരെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കൊണ്ട് കൃത്രിമായ പോസ്റ്റ് ഇന്നലെ സോഷ്യൽ മീഡിയകളിലടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.
മഴ ശക്തമായ സാഹചര്യത്തിൽ അവധി പ്രഖ്യാപിച്ചിട്ടും സ്‌പെഷ്യൽ ക്ലാസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ ശക്തമായ നടപടിയെടുക്കേണ്ടി വരുമെന്നും കളക്ടർ മുന്നറിയിപ്പ് നല്കി.