കനത്തമഴയില്‍ പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുള്ള സ്ഥിതി സംബന്ധിച്ച് വീണാ ജോര്‍ജ് എംഎല്‍എ ജില്ലാ കളക്ടര്‍ പിബി നൂഹുമായി ആറന്മുള സത്രത്തില്‍ ചര്‍ച്ച നടത്തി. വെള്ളപ്പൊക്കമുണ്ടാകുന്ന പക്ഷം താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടി വിലയിരുത്തി.

ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് പള്ളിയോടങ്ങളില്‍ എത്തുന്നവരുടെയും ഭക്തരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു.