കോഴിക്കോട് ജില്ലയിലെ നാല് താലൂക്കുകളിലായി 100ലധികം ക്യാമ്പുകളിൽ രണ്ടായിരത്തിലധികം കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ക്യാമ്പ് അടുത്ത ദിവസങ്ങളിലും തുടരേണ്ടതുണ്ട്. ക്യാമ്പുകളിൽ അത്യാവശ്യമുള്ള സാധനങ്ങൾ പ്രധാനമായും
പായ (മാറ്റ്),  പുതപ്പ്, ബിസ്കറ്റ്,  റസ്ക്, കുടിവെള്ളം എന്നിവയാണ്.

ക്യാമ്പുകളുടെ ചാർജുള്ള വില്ലേജ് ഓഫീസറുമായി സംസാരിച്ച് ക്യാമ്പുകളിൽ പുനരധിവസിപ്പിച്ച നമ്മുടെ സഹോദരങ്ങൾക്ക് ഇവ ലഭ്യമാക്കുവാൻ നിങ്ങളേവരോടും അഭ്യർത്ഥിക്കുകയാണ്. ജില്ലയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളുടെയും ചാർജ് ഓഫീസർമാരുടെയും
വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ലഭ്യമാണ്.

https://docs.google.com/spreadsheets/d/e/2PACX-1vTUg2lGAj5JkBRftUA4CGuVziNa00bALjoO7zVOoDFqifkl6i9RR7AByKA4QBPvthcmnC6IfXPhXCGW/pubhtml?gid=569730887&single=true