പത്തനംതിട്ട: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളത് 7445 പേരാണെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. 93 ദുരിതാശ്വാസ ക്യാമ്പുകളില്‍ എട്ട് എണ്ണം പിരിഞ്ഞു പോയി. 424 പേര്‍ വീടുകളിലേക്ക് തിരിച്ചുപോയി. ഇനി 86 ക്യാമ്പുകളിലായി 2209 കുടുംബങ്ങളിലെ 7445 പേരാണ് അവശേഷിക്കുന്നത്. ഭൂരിപക്ഷം ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത് തിരുവല്ല താലൂക്കിലാണ്. 67 എണ്ണം.
