ആവാസ് പദ്ധതിയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി. പരിപാടിയില്‍ പദ്ധതിയെക്കുറിച്ച് കളക്ടര്‍ വിശദീകരിച്ചു. ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കുമാരന് നായര്‍, അസി. ലേബര്‍ ഓഫീസര്‍ ഗ്രേഡ് 1 കേശവന്, അസി. ലേബര്‍ ഓഫീസര്‍ ജയകൃഷ്ണന്, തൊഴില്‍ വകുപ്പിലെ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. അഞ്ചൂറില്‍പരം തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായുളള ഇന്‍ഷൂറന്‍സ് കാര്‍ഡ് വിതരണം ഈ മാസം 14 മുതല്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറു മണി വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256950.