12.05.2017 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക് കാറ്റഗറി നം. 071/2017 പ്രകാരം ഇന്ന് (6) ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 മണി വരെ ഒബ്ജക്ടീവ് മാതൃകയിലുള്ള ഒരു പരീക്ഷ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. പ്രസ്തുത പരീക്ഷയുടെ അഡ്മിഷന് ടിക്കറ്റ് കമ്മീഷന്റെ www.keralapsc.gov.in
വൈബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത് കമ്മീഷന് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സല് സഹിതം 01.30 മണിക്ക് മുമ്പായി അതാത് പരീക്ഷ കേന്ദ്രങ്ങളില്‍ ഹാജരാകണം. അല്ലാത്തപക്ഷം ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല.