കൊച്ചി: സമഗ്ര ശിക്ഷ കേരള പറവൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ അധ്യാപകർക്കായി ഉല്ലാസ ഗണിതം ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു. കുട്ടികൾ അറിയാതെ തന്നെ രസകരമായ കളികളിലൂടെ അവർക്ക് ഗണിത അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിശീലനം ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ്പെറ്റ് ഉദ്ഘാടനം ചെയ്തു.

അധ്യാപകരിൽ പുതിയ ഉണർവും അറിവും പ്രധാനം ചെയ്യുന്നതാണ് ഈ പഠന പരിപോഷണ പരിപാടി. പറവൂർ എ.ഇ.ഒ ലത, ബി.പി.ഒ പ്രമീള കെ.എൽ, പ്രധാനാധ്യാപിക മേരി ജാൻസി, ക്ലസ്റ്റർ കോഡിനേറ്റർ സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ: ‘ഉല്ലാസ ഗണിതം’ അധ്യാപക പരിശീലന പരിപാടിയിൽ നിന്ന്