കേരള സർക്കാരിന്റെ സമ്പൂർണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ പുരോഗതി, വിജയഗാഥകൾ, ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ഇ-ന്യൂസ് ലെറ്റർ പുറത്തിറക്കി. തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ ന്യൂസ് ലെറ്ററിന്റെ പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ യു.വി.ജോസ്, നവകേരളം കർമ്മ പദ്ധതി കോഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സംസ്ഥാന സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്.രഞ്ജിത്ത്, ഐ.റ്റി മിഷൻ ഡയറക്ടർ ഡോ: ചിത്ര.എസ് തുടങ്ങിയവരും പങ്കെടുത്തു. ലൈഫ് ഭവന പദ്ധതിയുടെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചു് പുറത്തിറക്കുന്ന ഈ ന്യൂസ് ലെറ്റർ പദ്ധതിയെ സംബന്ധിച്ച പൂർണ വിവരം ജനങ്ങൾക്ക്  നൽകുന്നതിന് ഉപകാരപ്പെടും.