സർഫാസി നിയമം മൂലം സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികൾ പഠിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിന് രൂപീകരിച്ച എസ്.ശർമ്മ എം.എൽ.എ ചെയർമാനായ നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം 29ന് രാവിലെ 11ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

യോഗത്തിൽ ജില്ലയിലെ സാമാജികർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, കർഷകസംഘടന നേതാക്കൾ, സർഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവർ, സമരസംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും ആക്ടിലെ വ്യവസ്ഥകൾ സംബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും സ്വീകരിക്കും.

പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ തപാൽ മുഖേനയും  table@niyamasabha.nic.in എന്ന ഇ-മെയിൽ വിലാസത്തിലും നിയമസഭാ സെക്രട്ടറിക്ക് സമർപ്പിക്കാം.

നിയമസഭ പരിസ്ഥിതി സമിതി: യോഗം 26ന്
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2019-21), 26ന് രാവിലെ പത്തിന് കാസർകോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കാസർകോട് ജില്ലയിലെ പരിസ്ഥിതി പ്രശ്‌നങ്ങൾ സംബന്ധിച്ച സമിതിയുടെ പരിഗണനയിലുളള നിവേദനങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പരാതിക്കാർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരിൽ നിന്നും തെളിവെടുക്കും.
കാസർകോട് ജില്ലയിലെ പരിസ്ഥിതി പ്രശ്‌നങ്ങൾ സംബന്ധിച്ച നിവേദനങ്ങൾ സ്വീകരിക്കും. തുടർന്ന് കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും.