പാലക്കാട് ജില്ലയില്‍ മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ നേരിട്ട വീടുകള്‍ വാസയോഗ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി കുടുംബശ്രീ മള്‍ട്ടി ടാസ്‌ക് ടീമുകളെ നിയോഗിച്ചു. വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ള ടീമുകള്‍ പ്ലംബിങ്ങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് റിപ്പയറിംഗ് എന്നീ ജോലികളില്‍ സജീവമാണ്.  2018 ലെ പ്രളയദുരന്തബാധിതര്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനം ഉറപ്പാക്കുന്നതിനായി കുടുംബശ്രീ ആവിഷ്‌കരിച്ച ഉപജീവനവികസന പദ്ധതിയായ എറൈസിന്റെ ഭാഗമായി തൊഴില്‍ നൈപുണ്യ പരിശീലനം നേടിയവരാണ് മള്‍ട്ടി ടാസ്‌ക്  ടീമംഗങ്ങള്‍.