കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ രചനാശാരീര വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ കരാർ നിയമനത്തിന് സെപ്തംബർ അഞ്ചിന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഉദ്യോഗാർഥികൾ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 11ന് ഹാജരാകണം.

പ്രതിമാസവേതനം 56,395 രൂപ.  നിയമനം ഒരു വർഷത്തേക്കോ സ്ഥിരനിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.  കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽനിന്ന് പ്രവൃത്തിദിവസങ്ങളിൽ അറിയാം.