തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിലെ ലാറ്ററൽ എൻട്രി മുഖേന മൂന്നാം സെമസ്റ്റർ ബി.ടെക് മെക്കാനിക്കൽ എൻജിനിയറിങ് (ഈഴവ-1), ഇൻഫർമേഷൻ ടെക്‌നോളജി(സ്റ്റേറ്റ് മെറിറ്റ്-1) സീറ്റുകളിൽ 30ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പ്രോസ്‌പെക്ടസ് പ്രകാരമുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായും ഇപ്പോൾ മറ്റ് സ്ഥാപനങ്ങളിൽ പഠിച്ച്‌കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ ആ സ്ഥാപനത്തിൽ നിന്നുള്ള എൻ.ഒ.സിയുമായും രാവിലെ 11 മണിക്ക് മുൻപ് കോളേജിലെത്തി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.gecbh.ac.in.
