കേരളത്തിലെ നഴ്‌സിംഗ് കോളേജുകളിൽ നിന്ന് ബി.എസ്‌സി/ എം.എസ്‌സി/ പോസ്റ്റ് ബേസിക്ക് ബി.എസ്‌സി നഴ്‌സിംഗ് പരീക്ഷകൾ അനുവദിക്കപ്പെട്ട കാലാവധിക്കുള്ളിൽ എഴുതാൽ കഴിയാതിരുന്നവർക്കായി അതത് സർവകലാശാലകൾ മേഴ്‌സി ചാൻസ് പരീക്ഷ നടത്തുന്നു.

മേഴ്‌സി ചാൻസ് പരീക്ഷക്കു യോഗ്യത നേടുന്നതിന് മൾട്ടിപ്പിൾ ചോയിസ് രീതിയിലുള്ള അർഹത പരീക്ഷ ഒക്‌ടോബർ ആറിന് രാവിലെ 11 മണി മുതൽ ഒരു മണി വരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിലെ സി.ഒ കരുണാകരൻ സ്മാരക ഹാളിൽ കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ നടത്തുമെന്ന് രജിസ്ട്രാർ ഡോ. സലീനാ ഷാ അറിയിച്ചു.