കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തി.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷൻ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച. കുഞ്ഞ് ജനിച്ച് ആയിരം ദിവസങ്ങളിൽ നൽകേണ്ട ശ്രദ്ധ, അനീമിയ തടയൽ, ഡയേറിയ പ്രതിരോധം, ശുചിത്വം, വൈവിധ്യമാർന്ന പോഷാകാഹാരം കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കൽ എന്നീ ഘടകങ്ങളാണ് പോഷൻ പദ്ധതിയിലുള്ളത്. ചർച്ചയിൽ ആരോഗ്യ – വനിതാശിശുക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചറും പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.