പരീക്ഷാഭവനിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ് & മലയാളം ആണ് യോഗ്യത. ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ അഞ്ചിന് വൈകിട്ട് അഞ്ചിന് മുൻപ് ജോയിന്റ് കമ്മീഷണർ, പരീക്ഷാഭവൻ, പൂജപ്പുര എന്ന വിലാസത്തിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ  keralapareekshabhavan.in ൽ ലഭ്യമാണ്.