മഞ്ചേശ്വരം ജി പി എം ഗവ. കോളേജില്‍ 2017-18 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം   പ്രിന്‍സിപ്പാള്‍ മുമ്പാകെ   നാളെ (10) രാവിലെ  11  മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത  മാര്‍ക്കോടു കൂടി  ബിരുദാനന്തര ബിരുദവും നെറ്റും  ആണ് യോഗ്യത. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍  55 ശതമാനം  മാര്‍ക്കുളളവരേയും പരിഗണിക്കും.