യുവജനങ്ങളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കേരള സംസ്ഥാന യുവജന കമ്മീഷന്റെ ജോബ്‌പോർട്ടൽ പ്രവർത്തിച്ചുവരുന്നുണ്ട്. തൊഴിൽ അന്വേഷകരായ യുവജനങ്ങൾക്ക് (ടെക്‌നിക്കൽ/പ്രൊഫഷണൽ) ജോലിക്കായി അപേക്ഷിക്കുന്നതിനും തൊഴിൽദാതാക്കളായ സ്ഥാപനങ്ങൾക്ക് അവരുടെ ഒഴിവുകൾ പരസ്യപ്പെടുത്തുന്നതിനും കമ്മീഷന്റെ www.skycjobs.kerala.gov.in എന്ന വെബ് സൈറ്റിൽ സൗജന്യമായി രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2308630. ksycjobs@kerala.gov.in