അങ്കമാലി : ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി അങ്കമാലി നഗരസഭ മന്ദിരത്തിൽ മുലയൂട്ടൽ കേന്ദ്രം തുറന്നു നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ വിനീത ദിലീപ്, പുഷ്പമേഷൻ കെ.കെ.സലി, ഷോബി ജോർജ്, കൗൺസിലർ റീത്തപോൾ, നഗരസഭ സെക്രട്ടറി ബീന എസ്.കുമാർ എന്നിവർ സംസാരിച്ചു.കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ആഗസ്റ്റ് 1 മുതൽ 7വരെയാണ് മുലയൂട്ടൽ വാരം ആഘോഷിക്കുന്നത്..ലോകാരോഗ്യ സംഘടന, ഐക്യരാഷ്‌ട്ര ശിശുക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെ മുലയൂട്ടൽ പ്രവർത്തനങ്ങൾക്കുള്ള ലോകസഖ്യം പ്രവർത്തനങ്ങളെ ഇന്ത്യയുൾപ്പെടെ 170 രാജ്യങ്ങളിൽ ഏകോപിപ്പിക്കുന്നു. നഗരസഭ കൗൺസിലേഴ്സ്സ്, ജീവനക്കാർ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ : അങ്കമാലി മുനിസിപ്പാലിറ്റിയിൽ ആരംഭിച്ച മുലയൂട്ടൽ കേന്ദ്രം ചെയർപേഴ്സൺ എം എ ഗ്രേസി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.