കൊച്ചി: കുന്നത്തുനാട് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി, തൊഴിൽ വകുപ്പ്, രായമംഗലം പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ്, പെരുമ്പാവൂർ ബാർ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ അഥിതി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇതോടൊപ്പം ആവാസ് എൻറോൾമെന്റും ബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും നടന്നു.
രായമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി ഹൈക്കോടതി ജഡ്ജിയും കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്തു.
ക്യാപ്ഷൻ: രായമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അതിഥി തൊഴിലാളികൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പ് ഹൈക്കോടതി ജഡ്ജിയും കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്യുന്നു