ജില്ലാ ലൈബ്രറി കൗണ്‍സില്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വായനോത്സവം നടത്തി. താലൂക്ക് മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 വീതം കുട്ടികളാണ് വായനോത്സവത്തില്‍ പങ്കെടുത്തത്. ജില്ലയില്‍ തമിഴ് പഠിക്കുന്ന ഹൈസ്‌കൂള്‍, യു.പി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ജില്ലാതല വായനോത്സവവും നടത്തി. ജില്ലാ പഞ്ചായത്തംഗം കെ സന്ധ്യയുടെ കുട്ടിപ്പാട്ടോടെയാണ് വായനോത്സവം ആരംഭിച്ചത്. ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന മത്സരം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സി.അഗം പി.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് സമിതി കണ്‍വീനറും ജില്ലാ വൈസ് പ്രസിഡന്റുമായ ഇ.രാമചന്ദ്രന്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.കാസിം, താലൂക്ക് സെക്രട്ടറി വി.രവീന്ദ്രന്‍ വി.രാമന്‍കുട്ടി, കൃഷ്ണനുണ്ണി പതിയില്‍, പി.ദിനകരന്‍, ടി.കെ.രമേഷ്, വെങ്കിടേശ്വരന്‍, രഘുനാഥ്, പി. രവി, വി.കെ രാംമോഹന്‍, കെ.ജി.മരിയാ ജെറാള്‍ഡ്, വിക്ടര്‍ ചാര്‍ലി, വി.രാമസ്വാമി എന്നിവര്‍ നേതൃത്വം നല്‍കി.