കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ കംപ്രസര്‍ ഓപ്പറേറ്റര്‍ പൊതു വിഭാഗം മൂന്ന് ഒഴിവ്, ഒ.ബി.സി ഒരു ഒഴിവ് എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത നാല് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍സ്/മെക്കാനിക്കര്‍./റഫ്രിജറേഷന്‍. റഫ്രിജറേഷന്‍ ആന്‍ഡ് കംപ്രസര്‍ ഓപ്പറേഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 18-40. (നിയമാനുസൃത വയസിളവ് ബാധകം) സ്ത്രീകള്‍ അര്‍ഹരല്ല. ശമ്പളം 6540-19140. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.