പ്രളയദുരിതത്തിൽ പെട്ടവർക്ക് ഇതുവരെയുള്ള കണക്ക് പ്രകാരം 21,73,50,000 രൂപ അനുവദിച്ചു. വിവിധ ജില്ലകളിലായി സെപ്റ്റംബർ മൂന്നിന് വൈകുന്നേരം വരെ ട്രഷറിയിലേക്ക് സർക്കാർ കൈമാറിയ തുകയാണിത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരിൽ ഇതുവരെ 21735 പേർക്കാണ് ട്രഷറി മുഖേന തുക നൽകാനായി 10,000 രൂപ അനുവദിച്ചത്.
ജില്ല, ഗുണഭോക്താക്കളുടെ എണ്ണം, തുക എന്ന ക്രമത്തിൽ ചുവടെ:
പത്തനംതിട്ട: 1552, 15520000, ആലപ്പുഴ: 2321, 23210000, ഇടുക്കി: 216, 2160000, എറണാകുളം: 2786, 27860000, തൃശൂർ: 5211, 52110000, പാലക്കാട്: 1040, 10400000, മലപ്പുറം: 3063, 30630000, കോഴിക്കോട്: 1853, 18530000, കണ്ണൂർ: 362, 3620000, വയനാട്: 2900, 29000000, കാസർകോട്: 431, 4310000.
