നൂറു കോടി രൂപയുടെ കൈത്തറി തുണികളുടെ വിൽപനയാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരിൽ ഹാൻടെക്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കൈത്തറിക്ക് വിദേശരാജ്യങ്ങളിൽ ആവശ്യക്കാർ വർധിച്ചുവരികയാണ്. ചൈന, ബർമ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കൈത്തറി നൂൽ കയറ്റി അയക്കുന്നുണ്ട്. കണ്ണൂർ സ്പിന്നിംഗ് മില്ലിന് മ്യാൻമറിൽ നിന്ന് ഓർഡർ ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്. ശിവകുമാർ എം. എൽ. എ, കൗൺസിലർ എം.വി. ജയലക്ഷ്മി, ഹാന്റ്‌ലൂം ഡയറക്ടർ കെ. സുധീർ, കൈത്തറി ബോർഡ് പ്രസിഡന്റ് പെരിങ്ങമല വിജയൻ, അംഗം അറയ്ക്കൽ ബാലൻ, എം.ഡി കെ.എസ്. അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.